റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഠത്തില്‍ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

July 22, 2021 - 3:49 pm

കൊച്ചി : തനിക്ക് മഠത്തില്‍ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ഇപ്പോള്‍ താമസിക്കുന്ന കോണ്‍വെന്റിലല്ലാതെ മറ്റെവിടേക്കെങ്കിലും താമസം മാറുന്ന പക്ഷം സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. അതേസമയം ലൂസി കളപ്പുര കോണ്‍വെന്റില്‍ നിന്ന് മാറണമെന്ന് പറയാന്‍ കോടതിക്കാവില്ലെന്നും ഹൈക്കോടതി 22/07/21 വ്യാഴാഴ്ച വ്യക്തമാക്കി.

കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് മുന്‍സിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വയനാട്ടിലെ കാരയ്ക്കാമല കോണ്‍വെന്റിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്നത്. അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടുള്ള സിസ്റ്റര്‍ ലൂസിയുടെ അപേക്ഷ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കാനുള്ള നിര്‍ദ്ദേശവും ഹൈക്കോടതി മുന്നോട്ടുവെച്ചു.

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും അടുത്തയിടെ ശരിവെച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച ഹര്‍ജിയില്‍ അവിടെ നിന്ന് മാറുന്നതാണ് ലൂസി കളപ്പുരക്ക് നല്ലതെന്നും മാറുന്ന പക്ഷം എവിടെയും സംരക്ഷണം നല്‍കുമെന്നു ഹൈക്കോടതി നിലപാട്.

എന്നാല്‍ തനിക്ക് കോണ്‍വെന്റ് അല്ലാതെ മറ്റൊരു താമസസ്ഥലമില്ലെന്നും തെരുവിലേക്ക് വലിച്ചെറിയരുതെന്നും സിസ്റ്റര്‍ ലൂസി കോടതിയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *