റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിറ്റക്സിനെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ

July 10, 2021 - 12:51 pm

സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് കേരളത്തിന് പുറത്തേക്ക് പോയ കിറ്റക്സ് ഗ്രൂപ്പിനെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ. കിറ്റക്സ് എംഡി സാബു ജേക്കബുമായി സംസാരിച്ചെന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൂർണ്ണ പിന്തുണയോടെ കർണാടയിൽ നിക്ഷേപത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയാണ് രാജീവ് ചന്ദ്രശേഖർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *