ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയശേഷം ഹിമാചല്‍പ്രദേശിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. മണാലിയില്‍ വിനോദസഞ്ചാരികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ജൂണിനുശേഷം സംസ്ഥാനത്ത് 67 ലക്ഷം വിനോദസഞ്ചാരികള്‍ എത്തിയെന്നാണ് കണക്ക്. സഞ്ചാരികള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ ഇളവുകള്‍ റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.




