റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ എം ഷാജി വിജിലൻസിന് മുന്നിൽ

July 7, 2021 - 10:59 am

മുസ്ലീം ലീ​ഗ് നേതാവും  മുൻ എം എൽഎയും ആയ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ.  മൂന്നാംതവണയാണ്​ വിജിലന്‍സ്​ കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത്​

വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

എം.​എ​ല്‍​.എ​യാ​യി​രി​ക്കെ അഴീക്കോട് സ്‌​കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ക്കാ​ന്‍ ഷാ​ജി സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. അ​ഴീ​ക്കോ​ട്ടെ യു​.ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം 47 ല​ക്ഷം രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *