മുസ്ലീം ലീഗ് നേതാവും മുൻ എം എൽഎയും ആയ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ. മൂന്നാംതവണയാണ് വിജിലന്‍സ് കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത്
വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
എം.എല്‍.എയായിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിനിടയാക്കിയത്. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാജിയുടെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം 47 ലക്ഷം രൂപയും നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.



