ന്യൂ ഡല്‍ഹി : രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന് 2021 ജൂലായ് 7ന് ബുധനാഴ്‌ച വൈകിട്ട് ആറുമണിക്ക്. യുവത്വത്തിന് പ്രാധാന്യം നല്‍കിയുളളതാവും പുതിയ മന്ത്രിസഭയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൂടുതല്‍ വനിതകള്‍ക്ക് മന്ത്രിസ്ഥാനം നല്‍കും. ഭരണ പരിചയമുളളവര്‍ക്ക് പ്രത്യേക പ്രാധിനിധ്യം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒബിസി വിഭാഗത്തില്‍ നിന്ന് 24 പേര്‍ക്ക് മന്ത്രിസഭയില്‍ പ്രാധിനിധ്യം ലഭിക്കും. ചെറിയ സമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഇതോടെ ബിരുദ ധാരികളും ബിരുദാനന്തര ബിരുദമുളളവരും പ്രൊഫഷനലുകളും മന്ത്രിസഭയിലെത്തും. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കിയുളളതായിരിക്കും മന്ത്രിസഭ. യുപിയില്‍ നിന്ന് 6 മന്ത്രിമാരുണ്ടാവുമെന്നാണ് സൂചന.
മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുളള ചിലര്‍ ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ,അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവോള്‍,എല്‍ജെപി നേതാവ് പശുപതി പരാസ് ,നാരായണ്‍ റാണെ ,വരുണ്‍ഗാന്ധി, തുടങ്ങിയവരാണ് സാധ്യതാപട്ടികയിലുളള പ്രമുഖര്‍.




