കൊല്ലം: കെപ്‌കൊ ആശ്രയ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ 5ന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

കൊല്ലം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ജൂലൈ 5ന് രാവിലെ 10.30 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. അലയമണ്‍ ഗ്രാമപഞ്ചായത്തിലെ കരുകോണ്‍ ചന്ത മൈതാനത്ത് നടത്തുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന മനാഫ് അധ്യക്ഷയാകും.  കോഴിത്തീറ്റ വിതരണോദ്ഘാടനം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →