റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: കൊവിഡ് ഏറ്റവും രൂക്ഷമായിരുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ അന്‍പത് ശതമാനത്തിലധികം കുട്ടികള്‍ക്കും വൈറസ് ബാധ വന്ന് പോയതാണെന്ന് സെറോ സര്‍വേ. സര്‍വയില്‍ പങ്കെടുത്ത ഭൂരിഭാഗം കുട്ടികളിലും കൊവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.ഒന്ന് മുതല്‍ 18 വയസുവരെയുള്ള 2,176 പേരുടെ രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 12 വരെയാണ് പരിശോധന നടത്തിയത്. 10 മുതല്‍ 14 വരെ പ്രായമുള്ളവരിലാണ് കൂടുതലായും ആന്റിബോഡി കണ്ടെത്തിയത്. ഈ വിഭാഗത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 53.43 ശതമാനം ആണ്.ഒന്ന് മുതല്‍ നാലുവരെയുള്ള പ്രായക്കാരില്‍ 51.04 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 10 മുതല്‍ 14 വയസുവരെ ഉള്ളവരിലാണ് പോസിറ്റിവിറ്റി നിരക്ക്(47.33%) ഏറ്റവും കുറവ്.കഴിഞ്ഞ മാര്‍ച്ച് മാസം കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പോസിറ്റിവിറ്റി സര്‍വെയില്‍ 39.4 ശതമാനം കുട്ടികളിലാണ് ആന്റിബോഡി കണ്ടെത്തിയത്. രണ്ട് മാസത്തിനിടയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കൊവിഡ് വന്ന് പോയിട്ടുണ്ടെന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *