റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡെല്‍റ്റാപ്ലസ്‌ : കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം

June 23, 2021 - 10:13 am

ദില്ലി: ഡെല്‍റ്റാപ്ലസ്‌ വൈറസ്‌ സാന്നിദ്ധ്യം കണ്ടെത്തിയ കേരളം, മഹാരാഷ്ട്ര ,മദ്ധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. തീവ്രവ്യാപന ശേഷിയുളള വകഭേതമാണ്‌ ഡെല്‍റ്റാ പ്ലസ്‌ വൈറസെന്ന്‌ ആാരോഗ്യ മന്ത്രാലയം മുന്നറിയിപ്പുനല്‍കി. കേരളത്തില്‍ പാലക്കാട്ടും പത്തനംതിട്ടയിലും ഡെല്‍റ്റാപ്ലസ്‌ വകഭേതം കണ്ടെത്തിയിരുന്നു. പരിശോധന കൂട്ടി, ക്വാറന്‍റയിന്‍ കര്‍ശനമാക്കി രോഗവ്യാപനം തടയാനാണ്‌ കേന്ദ്രം ചീഫ്‌ സെക്രട്ടറിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

കോവിഡ്‌ പ്രതിരോധിക്കുന്നതിന്‌ കോവാക്‌സിന്‌ 77.8 ശതമാനം ഫലപ്രാപ്‌തിയുളളതായി റിപ്പോര്‍ട്ട്‌ പുറത്തുവന്നിരുന്നു. 81 ശതമാനം എന്നായിരുന്നു ആദ്യഘട്ട പരീക്ഷണങ്ങളില്‍ ലഭിച്ച വിവരം. കോവാക്‌സിന്റെ അടിയന്തിരഘട്ട അനുമതിക്കുളള അപേക്ഷ ലോകാരോഗ്യ സംഘടന 2021 ജൂണ്‍ 23ന്‌ കേള്‍ക്കാനിരിക്കെയാണ്‌ ഭാരത്‌ബയോടെക്ക്‌ വിശദാംശങ്ങള്‍ ഡിസിജിഐക്ക് സമര്‍പ്പിച്ചത്‌.

അതിനിടെ കോവിഡ്‌ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ ധവളപത്രം പുറത്തിറക്കി. കോവിഡ്‌ രണ്ടാം
തരംഗം രൂക്ഷമാകുമ്പോള്‍ പ്രധാനമന്ത്രി ബംഗാള്‍ തെരഞ്ഞെടുപ്പ പ്രചരണത്തിന്റെ തെരക്കിലായിരുന്നുവെന്ന്‌ രാഹുല്‍ വിമര്‍ശിച്ചു. രാഹുല്‍ രാജ്യത്തിന്റെ കോവിഡ്‌ പ്രതിരോധത്തിന്‌ തുരങ്കം വയ്‌ക്കുകയാണെന്ന്‌ ബിജെപി തിരിച്ചടിച്ചു.

കഴിഞ്ഞ ഒരുദിവസത്തിനിടെ രാജ്യത്ത്‌ 86,16,373 ഡോസ്‌ വാക്‌സിനാണ്‌ നല്‍കിയത്‌. അതിനിടെ 25 ശതമാനം വാക്‌സിന്‍ സ്വകാര്യ മേഖലക്ക്‌ നല്‍കിയതിനെതിരെ ജോണ്‍ ബ്രിട്ടാസ്‌ എംപി സുപ്രീം കോടതിയെ സമീപിച്ചു. ധനികര്‍ക്ക്‌ വാക്‌സിന്‍ പെട്ടന്ന്‌ ഉറപ്പാക്കാന്‍ മാത്രമേ ഇതുകൊണ്ട്‌ കഴിയൂ എന്ന്‌ ടാറ്റാ ഇന്‍സ്റ്റിറ്റൂട്ടിലെ ഡോ. രാംകുമാറിനൊപ്പം കേസില്‍ കക്ഷിചേരാന്‍ ജോണ്‍ ബ്രിട്ടാസ്‌ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *