തിരുവന്തപുരം : സംസ്ഥാനത്തെ ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഓട്ടലെറ്റുകളും അടച്ചിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് മന്ത്രി വിളിച്ച യോഗം 23/06/21 വൈകിട്ട് ചേരും. നികുതി സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലാണ് യോഗം. വെയര്‍ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയ ബെവ്കോയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടത്. ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ മദ്യവില്‍പ്പന പുനരാംഭിക്കുകയുളളുവെന്ന് ബാറുടമാ സംഘടന അറിയിച്ചു. കോവിഡ് കാലത്ത് വ്യവസായികളെ സഹായിക്കുന്നതിന് പകരം വില വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ബാറുടമകള്‍ പറയുന്നു.
ബാറുകള്‍ക്ക് 20 ല്‍നിന്ന് 25 ശതമാനവും, കണ്‍സ്യൂമര്‍ഫെഡിന് 8 ശതമാനത്തില്‍ നിന്ന് 20 ശതമാനവും ആക്കിയാണ് വെയര്‍ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. വെബ്‌കോയ്‌ക്ക് നല്‍കുന്ന അതേ മാര്‍ജിനില്‍തന്നെ ബാറുകള്‍ക്കും മദ്യം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം .അതേസമയം വെബ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നകിനാല്‍ മദ്യ വില്‍പ്പനയില്‍ പ്രതിസന്ധിയില്ല.



