റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണാജോര്‍ജ്‌ അറിയിച്ചു. 2021 ജൂണ്‍ 21 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. 34ഓളം പരീക്ഷകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളും ആന്റിജന്‍ പരിശോധന നടത്തണം. നെഗറ്റീവായ വിദ്യാര്‍ത്ഥികളെയാണ്‌ പ്രധാന ഹാളില്‍ ഇരുത്തുക. പോസിറ്റീവായ വിദ്യാര്‍ഥികളെ മറ്റൊരു ഹാളിലായിരിക്കും ഇരുത്തുന്നത്‌. ഹാളില്‍ രണ്ടുമീറ്റര്‍ അകലം പാലിക്കണം. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്വകലാശാല യോഗത്തിലാണ്‌ തീരുമാനം.

ഹോസ്‌റ്റലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ കഴിവതും നേരത്തെ കോവിഡ്‌ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഹോസറ്റലിലെ വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്ന്‌ വരുന്ന വിദ്യാര്‍ത്ഥികളും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കല്ല. പോസീറ്റീവായ വിദ്യാര്‍ത്ഥികളെ തീയറി പരീക്ഷയെഴുതാന്‍ അനുവദിക്കുമെങ്കിലും പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടനെ അനുവദിക്കില്ല. 17 ദിവസം കഴിഞ്ഞശേഷം പ്രിന്‍സിപ്പല്‍മാരെ വിവരം അറിയിക്കണം. ഇവര്‍ക്ക്‌ പ്രത്യേകമായി പ്രക്‌ടിക്കല്‍ പരീക്ഷ നടത്തും.

പരീക്ഷ നടത്തേണ്ടെ ഏതെങ്കിലും സ്ഥാപനങ്ങള്‍ കണ്ടെയിന്‍മെന്റ് സോണിലാണെങ്കില്‍ വിവരം ഉടനെ സര്‍വകലാശാലയെ അറിയിക്കണം. പരീക്ഷ നടത്താന്‍ അവര്‍ക്ക്‌ പ്രത്യേക സമയം അമുവദിക്കും. പൊതു ഗതാഗതത്തിന്‌ ബുദ്ധിമുട്ടുണ്ടെങ്കില്‍ വാഹന സൗകര്യങ്ങള്‍ കോളേജ്‌ തന്നെ ഒരുക്കണം. ജൂലൈ ഒന്നോടെ ഘട്ടംഘട്ടമായി നേരിട്ടുളള ക്ലാസുകള്‍ ആരംഭിക്കും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുളള ക്ലാസുകളായിരിക്കും ആദ്യം ആരംഭിക്കുക . തിയറി ക്ലാസുകല്‍ കോളേജ്‌ തുറന്നാലും ഓണ്‍ലൈനായി തന്നെ നടക്കും. പ്രാക്ടിക്കല്‍ ക്ലാസുകളും ക്ലിനിക്കല്‍ ക്ലാസുകളുമാണ്‌ ജൂലൈ ആദ്യം ആരംഭിക്കുക.

ആരോഗ്യ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാ ബീവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *