കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 2,219 കിടക്കകൾ ഒഴിവ്

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 64 കോവിഡ് ആശുപത്രികളിലെ 3,471 കിടക്കകളിൽ 2,219 എണ്ണം ഒഴിവുണ്ട്. 145 ഐ.സി.യു കിടക്കകളും 34 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 645 കിടക്കകളും ഒഴിവുണ്ട്. 16 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 786 കിടക്കകൾ, 57 ഐ.സി.യു, 23 വെന്റിലേറ്റർ, 369 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

14 സി.എഫ്.എൽ.ടി.സികളിലായി  1,710 കിടക്കകളിൽ  1,278 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 413 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 2,558 കിടക്കകളിൽ 1,933 എണ്ണം ഒഴിവുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →