റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ജൂണ്‍ 9 ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നതിന് കോര്‍പറേഷനില്‍ നടന്ന ജാഗ്രത സമിതി യോഗം തീരുമാനിച്ചു. കസാന കോട്ട വാര്‍ഡിലാണ് ബുധനാഴ്ച വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ആവശ്യമായ വാക്സിന്‍ ആരോഗ്യവകുപ്പ് ലഭ്യമാക്കും. ജീവനക്കാരും, വാഹനവും ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങള്‍ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തും. പരമാവധി ആളുകൾക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം.
യോഗത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ കെ ശബീന, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്, സുരേഷ് ബാബു എളയാവൂര്‍, ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, ഷാഹിന മൊയ്ദീന്‍, കൗണ്‍സിലര്‍ മുസ്ലിഹ്‌
മഠത്തില്‍, ടൗണ്‍ എസ് ഐ സി ഷൈജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ അഖിലേഷ്, ഡോ. ഒ ടി രാജേഷ്, ഡോ. ദീപേഷ്, പി കെ രഞ്ജിത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *