അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാകാത്തത് മൂലം ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കോര്‍പ്പറേഷനില്‍ ബന്ധപ്പെടാം. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ആണ് ഇത് സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കുന്നതിനായി സംവിധാനം ഒരുക്കിയത്. പരാതികള്‍ ബന്ധപ്പെട്ട സേവനദാതാക്കള്‍ക്ക് കൈമാറി അടിയന്തര പരിഹാരം ഉണ്ടാക്കുന്നതിനു നിര്‍ദ്ദേശം നല്‍കും. ഇതിനായി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ ഫോണ്‍: 9961422880, കൗണ്‍സിലര്‍ സാബിറ ടീച്ചര്‍ ഫോണ്‍: 9495025532 എന്നിവരെ ബുധനാഴ്ച വൈകിട്ട് അഞ്ചുമണി വരെ വിളിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *