കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ എംജിയൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി വയ്‌ക്കണമെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എംപി

തൊടുപുഴ: കേരളത്തില്‍ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ കുറയാതെ നില്‍ക്കുകയും മരണ നിരക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ ഓഫ്‌ ലൈനായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എംപി.

വളരെ അത്യാവശ്യത്തിനു വേണ്ടി മാത്രം ജനങ്ങള്‍ പുറത്തേക്കിറങ്ങുന്ന ഈ ലോക്‌ ഡൗണ്‍ കാലഘട്ടത്തില്‍ എംജി യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനോ അല്ലെങ്കില്‍ പരീക്ഷാ തീയതികള്‍ പുനഃക്രമീകരിക്കാനോ ഉളള നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡീന്‍ കുര്യാക്കോസ്‌ എംപി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്തുനല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →