ന്യൂഡല്‍ഹി: ലോകത്തിലെ ആദ്യ ഹരിത റെയില്‍വേ ആകാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വേ. 2030 ഓടെ ഈ നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തേയും ആഗോളതാപനത്തേയും ചെറുത്ത് തോല്‍പ്പിച്ചുകൊണ്ടായിരിക്കും ഇന്ത്യന്‍ റെയില്‍വേ ഈ നേട്ടം കൈവരിക്കുക. 2020-2021 വര്‍ഷത്തില്‍ 7000 റൂട്ട് കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. കൂടാതെ 2023 ഡിസംബറോടെ എല്ലാ ബ്രോഡ്ഗേജ് ശൃംഖലകളുടെ വൈദ്യുതീകരണവും പദ്ധതിയിലുണ്ട്.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന് പുറമെ എഞ്ചിനുകളുടെ ഊര്‍ജക്ഷമത വര്‍ധിപ്പിക്കല്‍, സ്റ്റേഷനുകള്‍ക്ക് ഹരിത സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കല്‍, കോച്ചുകളില്‍ ബയോ ടോയ്ലെറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയും പദ്ധതിയിലുള്‍പ്പെടുന്നു. നിലവില്‍ 100 മെഗാ വാട്ട് വരുന്ന സോളാര്‍ സംവിധാനം 900 സ്റ്റേഷനുകള്‍ക്കൊപ്പം വിവിധ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കാന്‍ അനുമതിയായിട്ടുണ്ട്. കോവിഡ് കാലത്ത് 100 ശതമാനം കൃത്യനിഷഠത പാലിക്കാനായി എന്ന നേട്ടം നിലനില്‍ക്കേയാണ് സമ്പൂര്‍ണ ഹരിത റെയില്‍വേ ആകാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നത്.
പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും റെയില്‍വേയുടെ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായുള്ള പദ്ധതിക്ക് പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടുണ്ടെന്നും നേരത്തെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.

