കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളം അടക്കം പത്ത് പ്രാദേശിക ഭാഷകളില്‍ ലഭ്യം

ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളം അടക്കം പത്ത് പ്രാദേശിക ഭാഷകളില്‍ ലഭ്യം. നേരത്തെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു പോര്‍ട്ടല്‍ സേവനം ലഭ്യമാവുന്ന മറ്റ് ഭാഷകള്‍ ഹിന്ദി, മറാത്തി, പഞ്ചാബി, തെലുഗു, ഗുജറാത്തി, അസമീസ്, ബംഗാളി, കന്നട, ഒഡിയ എന്നിവയാണ്. ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോയെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ വരും ദിവസങ്ങളില്‍ കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →