റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കാതെ റിസര്‍വ് ബാങ്ക്

June 4, 2021 - 6:09 pm

മുംബൈ: കൊവിഡ് രണ്ടാം തരംഗം ഉയര്‍ത്തിയ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. നിലവില്‍ നാലുശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ലാതെ 3.35 ശതമാനമായി തുടരും. മൂന്നുദിവസത്തെ മോണിറ്ററി പോളിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷ 9.5ശതമാനയി കുറച്ചു. 10.5ശതമാനം വളര്‍ച്ചനേടുമെന്നായിരുന്നു കഴിഞ്ഞ യോഗത്തില്‍ പ്രതീക്ഷിച്ചിരുന്നത്.

ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവര്‍ണര്‍ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെത്തവര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പ പരിധി. വാണിജ്യബാങ്കുകള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്ക് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്ന നിരക്കാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *