റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കൊവിഡ് മരണനിരക്കിൽ നേരിയ കുറവ്,​ ഏറ്റവുമധികം പ്രതിദിന രോഗികൾ കേരളത്തിലും തമിഴ്‌നാട്ടിലും

May 27, 2021 - 12:22 pm

ന്യൂഡൽഹി : 27/05/21 വ്യാഴാഴ്ച രാവിലത്തെ കണക്കനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 2,​11,​298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26/05/21 ബുധനാഴ്‌ചത്തെ കണക്കിനെക്കാൾ അൽപം കൂടുതലാണിത്. എന്നാൽ മരണനിരക്ക് 4000ന് താഴെയായത് ആശ്വാസമായി. 3847 പേരാണ് ബുധനാഴ്ച രോഗം ബാധിച്ച് മരിച്ചത്.

പ്രതിദിന കണക്കിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ തമിഴ്‌നാട്ടിലാണ്. 33,​764 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് കേരളമാണ്. 28,​798 രോഗികൾ. പിറകെ കർണാടകയാണ് 26,​811. മഹാരാഷ്‌ട്രയിൽ 24,​752ഉം ആന്ധ്രാപ്രദേശിൽ 18,​285ഉം ആണ് പ്രതിദിന രോഗികളുടെ കണക്ക്.

ബുധനാഴ്ച രോഗം റിപ്പോർട്ട് ചെയ്‌തതിൽ 62.66 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്‌നാട്ടിൽ നിന്നും മാത്രം 15.98 ശതമാനം രോഗികളുണ്ട്. പ്രതിദിന മരണനിരക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ്. 992 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. കർണാടകയിൽ 530 ആണ്.

രാജ്യത്ത് ആകെ രോഗം ബാധിച്ചത് 2,​73,​69,​093 ആളുകൾക്കാണ്. ആകെ മരണമടഞ്ഞവർ 3,​15,​235 ആയി. 24 മണിക്കൂറിനിടെ 2,​83,​135 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവർ 2.46 കോടിയായി.

ഇതേ 24 മണിക്കൂറിനിടെ 18,​85,​805 ഡോസ് വാക്‌സിൻ നൽകി. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 20.26 കോടിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *