വെളളക്കെട്ടിലിറങ്ങിയവര്‍ക്ക്‌ എലിപ്പനി സാധ്യത : ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌

ഇലവുംതിട്ട: ഈന്താറ്റുപാറ പുഞ്ചയിലെ വെളളക്കെട്ടിലിറങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃൃതര്‍ മുന്നറിയിപ്പ് നല്‍കി. പാടത്ത്‌ കൊയ്‌ത്തിനിറങ്ങിയ ചിലര്‍ക്ക് എലിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്‌.

മെഴുവേലി, കുളനട പഞ്ചായത്തുകളിലെ പൂപ്പന്‍കാല, പ്ലാവിനാല്‍ എന്നിവിടങ്ങളിലുളള രണ്ടുപേര്‍ വണ്ടാനം, തിരുവല്ല മെഡിക്കല്‍ കോളേുകളില്‍ രോഗ നിരീക്ഷണത്തിലാണ്‌. പലരും പിഎച്ച്‌ സി കളില്‍ ചതികിത്സ തേടിയിട്ടുണ്ട്‌. ഇന്നലെയാണ്‌ പ്രദേശത്ത്‌ പലര്‍ക്കും പനിയുള്‍പ്പെടയുളള രോഗലക്ഷണങ്ങള്‍ കണ്ടത്‌. ഡിഎംഒ യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥലത്തെത്തി നടപടികള്‍ എടുത്തുവരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →