റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനും സുഗമമമാക്കാനും ഒന്നു മുതല്‍ പത്തു വരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനാക്കി കേരളസര്‍ക്കാര്‍. മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ കുട്ടികളുടെ പഠനത്തിന്റെ സമയം നഷ്ടപ്പെടെരുതെന്നും ഇതിനായി പരിശ്രമിക്കുമെന്നും മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് പറഞ്ഞിരുന്നു. കേരള സിലബസില്‍ പഠിക്കുന്ന ഒന്നു മുതല്‍ പത്തുവരെയുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളാണ് സര്‍ക്കാര്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. https://www.ncertbooks.guru/scertkeralatextbooks/ എന്ന ലിങ്ക് വഴി പുസ്തകങ്ങള്‍ പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതിനു മുന്‍പ് സി.ബി.എസ്.ഇ യും ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *