കോവിഡ് വ്യാപനം: അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: കോവിഡ് കാലത്ത് ജയിലുകള്‍ നിറയുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍ അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി. ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഒരുവിഭാഗം തടവുകാരെ മോചിപ്പിക്കാനും പരോള്‍ നല്‍കിയവരെ വീണ്ടും പുറത്തുവിടാനും കഴിഞ്ഞ വര്‍ഷം ഇതേസമയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വീണ്ടും നടപ്പിലാക്കാനും ചീഫ് ജസറ്റീസ് എന്‍വി രമണ അദ്ധ്യക്ഷനായ ബെഞ്ച് സ്വമേധയാ എടുത്ത കേസില്‍ ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ഇളവുകള്‍ നല്‍കിയവരേയും പരോള്‍ ലഭിച്ചവരേയും വീണ്ടും പരിഗണിക്കണം. ജയില്‍ മോചിതരാകുന്നവര്‍ക്ക് ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തണം. പുറത്തിറങ്ങിയാല്‍ രോഗം പിടിപെടുമെന്ന് ഭയന്ന് ജയിലില്‍ തുടരാന്‍ തടവുകാര്‍ താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ ഇടയുണ്ടെന്നും അവര്‍ക്കായി മെഡിക്കല്‍ സൗകര്യങ്ങളും പരിശോധനകളും ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →