മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിക്ക് ജയം

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്തി അബ്ദുസമദ് സമദാനിക്ക് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി സാനുവിനെയാണ് പരാജയപ്പെടുത്തിയത്. നിയമ സഭയിലേക്ക് മത്സരിക്കാനായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

2019ല്‍ പികെ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മലപ്പുറത്തുനിന്ന വിജയിച്ചത്. 2017ലെ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷമായ 1.71 ലക്ഷം വോട്ട് കുത്തനെ വര്‍ദ്ധിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി ലോകസഭയിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →