റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫൈസല്‍ വധക്കേസിലെ പ്രതിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

May 3, 2021 - 9:58 am

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുളളതായി നാട്ടൂകാര്‍ ആരോപിക്കുന്നു. തിരൂരങ്ങാടി പളളിപ്പടി സ്വദേശി തയ്യില്‍ അപ്പു(65) ആണ് ഇരുകൈകളും ബന്ധിച്ച് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാതായിരുന്നു. ഫൈസല്‍ വധക്കേസിലെ പ്രതിയുടെ പിതാവാണിദ്ദേഹം. മകനുമായി ഇന്നലെ വീട്ടില്‍ വാക്കുതര്‍ക്കം നടന്നതായി പരിസരവാസികള്‍ പറയുന്നു. പിന്നീട് ഇദ്ദേഹത്തെ കാണാാതാവുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പളളിപ്പടി അട്ടകുഴിങ്ങര പനംകുണ്ട് ഭാഗത്ത് ഇദ്ദേഹം ഉപയോഗിച്ചുവന്നിരുന്ന ടോര്‍ച്ച് താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം പൊങ്ങി ക്കിടക്കുന്നത് കണ്ടെത്തിയത്. നാട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് മൃതദേഹം പുഴയില്‍നിന്നും എടുത്തു.

ഇരുകൈകളും തോര്‍ത്തുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. മൂക്കില്‍ നിന്നും രക്തം കണ്ടതും ദുരൂഹത ഉയര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. സംഭവസ്ഥലത്തെത്തിയ തഹസീല്‍ ദാറുടെ സാന്നിദ്ധ്യത്തില്‍ തിരൂരങ്ങാടി പോലീസ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. മരണത്തില്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *