തൃശൂര്‍ : വടക്കുംനാഥ ക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് 2 ദിവസത്തേക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ഏഴുദിവസത്തേക്ക് പ്രസാദ വിതരണവും നിര്‍ത്തി വച്ചിട്ടുണ്ട്. തന്ത്രിയുടെ തീരുമാനം അനുസരിച്ചാണ് ക്ഷേത്രം അടക്കാന്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ കര്‍ശനമാക്കും. വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ല്‍ നിന്ന് 50 ആക്കി ചുരുക്കി. വിവാഹം ഗൃഹ പ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍മാത്രമേ പങ്കെടുക്കാവൂ.
ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നു. റമദാന്‍ ചടങ്ങുകളില്‍ പളളികളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ചെറിയ പളളികളാണെങ്കില്‍ എണ്ണം ചുരുക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്താന്‍ ടാങ്കിലെ വെളളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെളളം ഉപയോഗിക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നത് ഒഴിവാക്കണം.

