റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

80 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുമെന്ന് സൗദി അറേബ്യ

April 25, 2021 - 2:33 pm

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 80 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുമെന്ന് സൗദി അറേബ്യ 24/04/21 ശനിയാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയുടെ അദാനി ഗ്രൂപ്പും ലിന്‍ഡെ ഗ്രൂപ്പുമാണ് വിഷയത്തില്‍ സൗദിയുമായി ധാരണയായത്. സൗദി അറേബ്യയുടെ സഹകരണത്തിന് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.

‘80 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിന് അദാനി ഗ്രൂപ്പുമായും ലിന്‍ഡെ ദഗ്രൂപ്പുമായും സഹകരിക്കുന്നതില്‍ ഇന്ത്യന്‍ എംബസി അഭിമാനിക്കുന്നു. സഹായത്തിനും സഹകരണത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,’ റിയാദിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വുഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് എത്തും. ശനിയാഴ്ച സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്ത്യന്‍ വ്യോമസേന ഓക്‌സിജന്‍ എത്തിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *