റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരു ആഗസ്റ്റ് 8: കര്‍ണാടകയിലെ 30ല്‍ 15 ജില്ലകളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. കൃഷ്ണ നദി നിറഞ്ഞൊഴുകി. ഇത് വരെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അധികൃതരുമായി ചര്‍ച്ച നടത്തി. പ്രളയദുരിതബാധിത സ്ഥലങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കാന്‍ ജില്ലാ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *