റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൃതദേഹങ്ങള്‍ വിട്ടുകൊടുക്കരുത്; റാലി നടത്താം: മമതയുടെ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി

April 18, 2021 - 11:15 am

ന്യൂഡല്‍ഹി: കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി.നാലുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് സംബന്ധിച്ച് മമത തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ പുറത്തുവിട്ടത്.

മൃതദേഹങ്ങള്‍ വഹിച്ച് റാലി നടത്തുന്നതിനായി അവ സൂക്ഷിക്കണമെന്നു തൃണമൂല്‍ സ്ഥാനാര്‍ഥി പാര്‍ഥ പ്രതിം റേയോടു മമതയുടേതെന്ന് ആരോപിക്കപ്പെടുന്ന പെണ്‍ശബ്ദം നിര്‍ദേശിക്കുന്നതാണു ശബ്ദരേഖയിലുള്ളത്. മൃതദേഹങ്ങള്‍ വീട്ടില്‍ കൊണ്ടുപോകരുതെന്നു ബന്ധുക്കളോടു പറയണമെന്നും പെണ്‍ശബ്ദം നിര്‍ദേശിക്കുന്നു.എന്നാല്‍, അങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്നും ബി.ജെ.പി. പുറത്തുവിട്ടതു വ്യാജശബ്ദരേഖയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ജയിക്കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തുന്ന ശബ്ദരേഖയും അടുത്തിടെ ബി.ജെ.പി. പുറത്തുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *