നൊബേല്‍ ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

വാഷ്ങ്ടണ്‍ ആഗസ്റ്റ് 7: പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും സാഹിത്യ നൊബേല്‍ പുരസ്ക്കാര ജേതാവുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്ടിഫ്യൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

അസുഖം മൂലം കഴിഞ്ഞ രാത്രിയില്‍ ഞങ്ങളുടെ ആരാധ്യയായ അമ്മയും അമ്മുമ്മയുമായിരുന്ന ടോണി മോറിസണ്‍ അന്തരിച്ചു. മോറിസണ്‍ കുടുംബാഗങ്ങള്‍ അറിയിച്ചു.

1993ലാണ് സാഹിത്യത്തിന് മോറിസണ്‍ നൊബേല്‍ പുരസ്ക്കാരത്തിന് അര്‍ഹയാകുന്നത്. 1987ല്‍ ‘ബിലവ്ഡ്’ എന്ന നോവലിന് പുലിറ്റ്സര്‍ പുരസ്ക്കാരവും നേടിയിട്ടുണ്ട്. വിശിഷ്ടമായ സംഭാവനയ്ക്കുള്ള നാഷ്ണല്‍ ബുക്ക് ഫൗണ്ടേഷന്‍റെ മെഡലും 1996ല്‍ അമേരിക്കന്‍ ലെറ്റേഴ്സിന് മോറിസണ്‍ അര്‍ഹയായി.

അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്ക്കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം 2012ല്‍ ബറാക്ക് ഒബാമ സമ്മാനിച്ചിട്ടുണ്ട്.

ടോണി മോറിസണ്‍ ദേശീയ സമ്പത്തായിരുന്നു. മനം മയക്കുന്ന നല്ലൊരു കഥാകൃത്തായിരുന്നു. അവരുടെ എഴുത്ത് മനോഹരമായിരുന്നു- ഒബാമ ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →