റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടല്‍ക്കൊലക്കേസ് അടിയന്തര പ്രാധാന്യമുള്ളത്: വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി

April 7, 2021 - 3:43 pm

ന്യുഡല്‍ഹി: കടല്‍ക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രിംകോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കേസാണെന്നും, വിഷയം ഒത്തുതീര്‍ത്തെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. നഷ്ടപരിഹാരവും കൈമാറി. ഇനി സുപ്രിംകോടതിയിലെ കേസ് നടപടികള്‍ തീര്‍പ്പാക്കിയാല്‍ മതിയെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന്, കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറാതെ സുപ്രിംകോടതിയിലെ കേസ് തീര്‍പ്പാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍ട്രിക ലെക്‌സി എന്ന എണ്ണകപ്പലില്‍ നിന്നുള്ള വെടിയേറ്റാണ് 2012 ല്‍ ഒരു മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചത്. ഇറ്റാലിയന്‍ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.ഇന്ത്യക്കാരെ വെടിവെച്ച ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ശക്തമായ നടപടി എന്ന ആദ്യ നിലപാടുകളില്‍ പിന്നീട് സര്‍ക്കാരുകള്‍ തന്നെ അയവുവരുത്തുക യായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് രണ്ടുപേരെയും ജാമ്യത്തില്‍ ജന്മനാട്ടിലേക്ക് പോകാന്‍ അനുവദിച്ചു. അന്താരാഷ്ട്ര കോടതിവരെ എത്തിയ കേസില്‍ എല്ലാ നടപടികളും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഈ കേസ് തുടരേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഭവം നടക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതു കൂടി പരിശോധിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി തീരുമാനം എടുക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *