ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം സി.ബി.എസ്.ഇ. തള്ളി. മേയ് നാലിനാണു പരീക്ഷ തുടങ്ങുന്നത്. ഇതു സംബന്ധിച്ചുള്ള വ്യാജപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നു സി.ബി.എസ്.ഇയുടെ പത്രക്കുറിപ്പിലുണ്ട്. പത്താംക്ലാസ് പരീക്ഷ മേയ് നാല് മുതല്‍ ജൂണ്‍ ഏഴുവരെയും പന്ത്രണ്ടാംക്ലാസ് പരീക്ഷ മേയ് നാലു മുതല്‍ ജൂണ്‍ 11 വരെയും നടക്കും.12ാം ക്ലാസുകളുടെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുക. ഓഫ്ലൈന്‍ മോഡില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടക്കുക.




