റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടതും കോൺഗ്രസ്സും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയുണ്ടാക്കുന്നതാണു നല്ലതെന്ന് പ്രധാനമന്ത്രി, കോന്നിയിൽ ശരണം വിളിച്ച് മോദി

April 3, 2021 - 11:19 am

പത്തനംതിട്ട: ഇടതും കോൺഗ്രസ്സും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയുണ്ടാക്കുന്നതാണു നല്ലതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 02/04/21 വെളളിയാഴ്ച തിരുവനന്തപുരം കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം നേരത്തെ കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത മോദി എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചു.

ശരണം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ‘സ്വാമിയേ, ശരണമയപ്പ…’ എന്നു അഞ്ച് തവണ അദ്ദേഹം ശരണംവിളിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തിരുന്ന ജനങ്ങളെ കൊണ്ടും ശരണം വിളിപ്പിച്ചു. വലിയ ആവേശത്തോടെയാണ് ജനങ്ങൾ ശരണം വിളി ഏറ്റെടുത്തത്. കൈകൾ മുകളിലേക്ക് ഉയർത്തിയായിരുന്നു മോദിയുടെ ശരണംവിളി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സർക്കാരിനെ മോദി രൂക്ഷമായി വിമർശിച്ചു. വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.

യുഡിഎഫ്, എൽഡിഎഫ് നേതാക്കൾക്ക് ആർത്തിയും ധാർഷ്‌ട്യവുമാണ്. യുഡിഎഫും എല്‍ഡിഎഫും അജയ്യരെന്ന് സ്വയം കരുതുന്നു, അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നു. അധികാരഭ്രമം കാരണം വര്‍ഗീയശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *