തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിന്റെ അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡ്

ചെന്നൈ: തമിഴ് നാട്ടില്‍ ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങലിലും മകള്‍ സെന്താമരയുടെ വീട്ടിലുമാണ് റെയഡ് നടത്തിയത്. സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.പരിശോധന 12 മണിക്കൂര്‍ നീണ്ടു. വസതിയില്‍ നിന്ന് 1,36,000രൂപ പിടിച്ചെടുത്തെങ്കിലും പിന്നീട് രേഖകള്‍ ഹാജരാക്കിയതോടെ തിരിച്ചുനല്കുകയായിരുന്നു. സ്റ്റാലിന്റെ മകളുടെ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകള്‍ വിശദമായി പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

സ്റ്റാലിന് പങ്കളിത്തമുളള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ഡിഎംകെ ഐടി വിഭാഗം ചുമതലയുളള കാര്‍ത്തിക്, മോഹന്‍എന്നിവരുടെ വസതികളിലും പരിശോധന നടന്നു. റെയ്ഡ് നടക്കുന്നതിനിടയില്‍ സെന്താമരയുടെ വീടിന് മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നും ഭയപ്പെടുത്താനുളള നീക്കമെന്നും ഡിഎംകെ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ വെച്ച് വേട്ടയാടുകയാണെന്നും റെയ്ഡില്‍ ഭയപ്പാടില്ലെന്നും ഡിഎംകെ വ്യക്തമാക്കി. ദിവസങ്ങള്‍ക്കു മുമ്പ് സ്ഥാനാര്‍ത്ഥികളുടെ വസതികളില്‍ നിന്നും 7 കോടി രൂപയുടെ കളളപ്പണം പിടിച്ചെടുത്തിരുന്നു. പ്രധാന മന്ത്രിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയുളള റെയ്ഡ് വിവദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →