കോട്ടയം: തപാല്‍ വോട്ടുകള്‍ ട്രഷറികളില്‍ സൂക്ഷിക്കും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ തപാല്‍ ബാലറ്റുകള്‍ ട്രഷറികളില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 

സ്ഥാനാര്‍ഥികളുടെയോ അംഗീകൃത ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഇവ പോലീസ് കാവലുള്ള ട്രഷറി സ്ട്രോംഗ് റൂമിലേക്ക് മാറ്റുക. ഈ നടപികള്‍ക്ക് വീഡിയോഗ്രാഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആബ്സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകളുടെ കണക്ക് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുമെന്നും ഏപ്രില്‍ 2 മുതല്‍ ഓരോ ദിവസവും ജീവനക്കാര്‍ ചെയ്യുന്ന തപാല്‍ വോട്ടുകളുടെ എണ്ണം അതത് ദിവസം തന്നെ ലഭ്യമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

വിവിധ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്ന ട്രഷറികളുടെ വിശദാംശങ്ങള്‍ ചുവടെ.

പാലാ, ചങ്ങനാശേരി, കടുത്തുരുത്തി- ജില്ലാ ട്രഷറി കോട്ടയം
കോട്ടയം, പുതുപ്പള്ളി-സബ് ട്രഷറി കോട്ടയം
വൈക്കം-സബ് ട്രഷറി വൈക്കം
ഏറ്റുമാനൂര്‍-സബ് ട്രഷറി ഏറ്റുമാനൂര്‍
പൂഞ്ഞാര്‍-ജില്ലാ ട്രഷറി പാലാ
കാഞ്ഞിരപ്പള്ളി-സബ് ട്രഷറി പൊന്‍കുന്നം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →