പത്തനംതിട്ട, 2026 ജൂൺ 26 –
പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി ജൂൺ 28ന് അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകും. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് അടൂർ ജനറൽ ആശുപത്രിയിൽ മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിക്കും. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു.
ജില്ലയിലെ അഞ്ചു വയസിന് താഴെയുള്ള 47,739 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി ജില്ലയിൽ 967 ബൂത്തുകൾ സജ്ജമാക്കും. രാജ്യത്തെ പോളിയോ മുക്തമായി നിലനിർത്തുന്നതിനുള്ള ദേശീയ പ്രതിരോധ പരിപാടിയുടെ ഭാഗമായാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.
ജൂൺ 28ന് അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധമായും പോളിയോ തുള്ളിമരുന്ന് ലഭിക്കുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.