കൊല്ലം, 2026 ജൂൺ 19 –
കടയ്ക്കലിൽ ഏഴുവയസ്സുകാരിയെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കടയ്ക്കൽ കോവൂർ സ്വദേശി സച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള രണ്ടാം പ്രതി അലനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
മിഠായിയും മറ്റ് സാധനങ്ങളും നൽകി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. ഒരു വർഷത്തോളമായി കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇരയായ പെൺകുട്ടിക്ക് ചൈൽഡ് ലൈൻ അധികൃതരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകിവരികയാണ്. ഒളിവിലുള്ള പ്രതിക്കായുള്ള തെരച്ചിലും തുടരുകയാണ്.