.
തിരുവനന്തപുരം: മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ കാണാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെത്തി. രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെവീട്ടിലെത്തിയാണ് വി.ഡി സതീശൻ അദ്ദേഹത്തെ കണ്ടത്. ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ ചെന്നിത്തല പെട്ടെന്ന് ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷം ഇദ്ദേഹം തിരികെ എത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയെ കാണാനെ ത്തിയത്.
ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയെ അനിഷ്ടം അറിയിച്ച ആളാണ് ചെന്നിത്തല. ഇതിന് പിന്നാലെ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ പിന്തുണ കത്ത് നൽകിയതിന് ശേഷം നേരെ ഗുരുവായൂരിലേക്ക് പോവുകയാണ് അദ്ദേഹം ചെയ്തത്. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പറഞ്ഞെങ്കിലും മന്ത്രിസഭയിൽ ചേരുമെന്ന ചോദ്യങ്ങളോട് അതൊക്കെ മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.