തിരുവനന്തപുരം: യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ. മുരളീധരൻ. രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. രമേശ് മന്ത്രിസഭയിൽ വരണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് സതീശനാണെന്നും മുരളീധരൻ വെളിപ്പെടുത്തി.
സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം.
സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം. തന്റെ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് ജനങ്ങൾ അത് തന്നെയാണ് പറഞ്ഞതെന്ന് കെ. മുരളീധരൻ പറഞ്ഞു.പരാജയം അംഗീകരിക്കുന്നതിന് പകരം സിപിഎമ്മിന്റെ അവസാനത്തെ അടവാണ് പ്രചരിക്കുന്നതെന്നും അദേഹം വിമർശിച്ചു.
.