പ്രധാന വിവരങ്ങൾ
- സി.പി.എം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.
- തിരുവനന്തപുരം നടന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്.
- പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന ശേഷം ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നിരയെ നയിക്കുന്നത്.

News Portal

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്
. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്. കെ.എൻ.ബാലഗോപാലിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്.എന്നാല്‍ പിണറായി നയിക്കട്ടെയെന്ന് സംസ്ഥാന സമിതിയോഗം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ടേമിൽ പിണറായി മുഖ്യമന്ത്രിയും വി.ഡി.സതീശൻ പ്രതിപക്ഷ നേതാവുമായിരുന്നു.നിലവിൽ ധർമ്മടത്തു നിന്നുള്ള എംഎൽഎയാണ് പിണറായി വിജയൻ.