ന്യൂഡൽഹി / 2026 / ഒക്ടോബർ 02
സ്വച്ഛതാ ഹി സേവാ 2026 പ്രചാരണത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ദേശീയ മാധ്യമ കേന്ദ്രത്തിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മരം നടലും കൂട്ടായ ശുചീകരണവും സംഘടിപ്പിച്ചു. സെപ്റ്റംബർ 30ന് മരം നടുകയും ഒക്ടോബർ ഒന്നിന് പരിസരം ശുചീകരിക്കുകയും ശുചിത്വ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യകരമായ തൊഴിലിടം എന്നിവ ഉറപ്പാക്കുകയായിരുന്നു പരിപാടികളുടെ ലക്ഷ്യം.
അമ്മയുടെ പേരിൽ മരം നട്ട് പച്ചപ്പിന് കരുതൽ
‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 30നാണ് മരം നടൽ നടന്നത്. പരിസ്ഥിതിയുടെ നിലനിൽപ്പ് ഉറപ്പാക്കാനും പച്ചപ്പ് വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. വൃത്തിയും പച്ചപ്പുമുള്ള പരിസരം ഒരുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശവും നൽകി. മരങ്ങളെ പരിപാലിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതും എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് പരിപാടി ഓർമിപ്പിച്ചു.
ഒരു ദിവസം, ഒരു മണിക്കൂർ, ഒരുമിച്ച് ശുചീകരണം
‘ഏക് ദിൻ, ഏക് ഘണ്ടാ, ഏക് സാഥ്’ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഒന്നിന് ശുചീകരണ പ്രവർത്തനം നടത്തി. പിഐബി ആസ്ഥാനമായ ദേശീയ മാധ്യമ കേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനുമായിരുന്നു മുൻഗണന. വൃത്തിയും ആരോഗ്യസുരക്ഷയുമുള്ള തൊഴിലിടം നിലനിർത്താൻ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രോത്സാഹിപ്പിച്ചു. സ്വച്ഛ് ഭാരതിന്റെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ശുചിത്വത്തിനും ആരോഗ്യശീലങ്ങൾക്കും കൂട്ടായ ഉത്തരവാദിത്തത്തിനുമുള്ള പ്രാധാന്യവും ചൂണ്ടിക്കാട്ടി.
ശുചിത്വ തൊഴിലാളികളുടെ സേവനത്തിന് ആദരം
ഒക്ടോബർ ഒന്നിന് ദേശീയ മാധ്യമ കേന്ദ്രത്തിൽ സഫായി മിത്രങ്ങൾ, സ്വച്ഛാഗ്രഹികൾ, ശുചിത്വ തൊഴിലാളികൾ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. തൊഴിലിടം വൃത്തിയായി സൂക്ഷിക്കുന്നതിനായി അവർ നടത്തുന്ന ആത്മാർഥമായ പരിശ്രമവും വിലപ്പെട്ട സംഭാവനകളും അംഗീകരിച്ചായിരുന്നു ആദരം. ശുചിത്വ തൊഴിലാളികളുടെ പങ്ക് തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചടങ്ങ് ഉയർത്തിക്കാട്ടി. കൂടുതൽ വൃത്തിയും ആരോഗ്യകരവുമായ പരിസരം ഒരുക്കാനുള്ള അവരുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും നൽകി.
പച്ചപ്പും ശുചിത്വവും കൂട്ടായ ഉത്തരവാദിത്തം
പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. പരിസ്ഥിതിയുടെ നിലനിൽപ്പ്, ശുചിത്വം, കൂടുതൽ പച്ചപ്പും ആരോഗ്യവുമുള്ള ഭാവി എന്നിവയോടുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത പരിപാടികളിലൂടെ ആവർത്തിച്ചു. സ്വച്ഛതാ ഹി സേവാ 2026ന്റെ ലക്ഷ്യങ്ങൾക്കൊപ്പം ശുചിത്വശീലവും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തവും കൂട്ടായ പങ്കാളിത്തവും വളർത്താനുള്ള പിഐബിയുടെ പ്രതിബദ്ധതയും ഈ പ്രവർത്തനങ്ങൾ പ്രകടമാക്കി.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.