കോഴിക്കോട്: വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ സഹായിച്ച കേസില്‍ കുറ്റാരോപിതരായ വി. അശോകന് (കാസർഗോഡ്), ഇ.പി. ചന്ദ്രന് (കണ്ണൂര്‍), എം. സത്യന് (കാസർഗോഡ്) എന്നീ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്കി. 1967ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 12 (2), സെക്ഷന്‍ 15 പ്രകാരമാണ് നടപടി . മുഹമ്മദ് ഹാരിസ് എന്ന വ്യാജ പേരും കാസർഗോഡ് പടന്നക്കാട്ടെ വിലാസവും ഉപയോഗിച്ച് ഒരാള്‍ കോഴിക്കോട് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് പാസ്പോര്‍ട്ട് കൈപ്പറ്റിയിരുന്നു. ഇതിനായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, സ്കൂള്‍ പ്രവേശന രജിസ്റ്റര്‍ രേഖകള്‍ എന്നിവ വ്യാജമായി നിര്‍മിച്ചാണു സമര്‍പ്പിച്ചത്.
കോഴിക്കോട് ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സ്കൂള്‍ പ്രവേശന രേഖയെന്നു പറഞ്ഞ് ഏലത്തൂരിലെ ഒരു സ്കൂളിലെ രേഖയാണു ഹാജരാക്കിയത്. അശോകനും ചന്ദ്രനും വ്യാജ പാസ്പോര്‍ട്ട് വേരിഫിക്കേഷന് റിപ്പോര്‍ട്ട് തയാറാക്കി വ്യാജ ഒപ്പിട്ട് മേലധികാരിക്ക് അയച്ചു നല്‍കിയിരുന്നു. എം. സത്യന് വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ട് കൈപ്പറ്റി ഒന്നാം പ്രതിക്ക് എത്തിച്ചു നല്‍കിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.കോഴിക്കോട് ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
വഞ്ചന, ഗൂഢാലോചന, രേഖകള്‍ ചമയ്ക്കല്‍ (ഐപിസി 420, 465, 468, 471, 120 ബി) എന്നീ വകുപ്പുകള്‍ക്കൊപ്പം പാസ്പോര്‍ട്ട് നിയമപ്രകാരമുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളെ വിചാരണ ചെയ്യാന്‍ തപാല്‍ വകുപ്പും നേരത്തെ അനുമതി നല്‍കിയിരുന്നു.
.
.