സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും പരസ്യമായി വിമര്‍ശിച്ചു
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

സർക്കാരിനെതിരെ വിമർശനം : കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലർ ബി അശോകിനെ സസ്‌പെന്റ് ചെയ്തു.

 

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും പരസ്യമായി വിമര്‍ശിച്ച മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ഡോ. ബി അശോകിനെ ചീഫ് സെക്രട്ടറി സസ്‌പെന്റ് ചെയ്തു.

നേരത്തെയും സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി എതിര്‍ക്കുന്ന രീതി

കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായ ബി അശോക്, സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എന്നീ നിര്‍ണായക ചുമതലകളും നിര്‍വഹിച്ച് വരുകയാണ്. നേരത്തെയും സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി എതിര്‍ക്കുന്ന രീതി ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ട് .അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുകകയും സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും ചോദ്യം ചെയ്യുകയുമായിരുന്നു അദ്ദേഹം. ഇതാണ് അച്ചടക്ക നടപടിക്കു കാരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു..

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന നീക്കം

പരസ്യ പ്രസ്താവനകള്‍ നടത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന നീക്കം ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വരുന്നത് ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് ചീഫ് സെക്രട്ടറി സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളിലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ ബി അശോക് സംസാരിച്ചിരുന്നു. സര്‍ക്കാര്‍ മാറുന്ന സമയം ആയതിനാല്‍ തത്കാലം നിയമനടപടിക്കില്ലെന്നാണ് ബി അശോകിന്റെ പ്രതികരണം..

Share

പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.

ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *