കൊല്ലം: സംസ്ഥാനത്ത് 140 കിലോമീറ്റർ ദൂരപരിധില്ലാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം. കൊല്ലം – കുമളി, എറണാകുളം – കുമളി, കോട്ടയം – കുമളി, കോഴിക്കോട് – എറണാകുളം റൂട്ടികളിലെ സ്വകാര്യബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകി.
241 സ്വകാര്യബസുകളുടെ പെർമിറ്റുകൾ വൈകാതെ പുതുക്കി നൽകും
ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യബസുകളുടെ പെർമിറ്റുകൾ വൈകാതെ പുതുക്കി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിനപ്പുറത്തേക്ക് സർവീസ് നടത്തുവാൻ അനുവാദം ഉണ്ടായിരുന്നില്ല. ഈ നിയന്ത്രണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കിനൽകാനും പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്.


