ന്യൂഡൽഹി
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഗൾഫ് മേഖലയിലെ ഏഴ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. ദോഹ, കുവൈത്ത്, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് മാർച്ച് 28 വരെ സസ്പെൻഡ് ചെയ്യുന്നത്.
മാർച്ച് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിമാനക്കമ്പനി ഇക്കാര്യം അറിയിച്ചു. മേഖലയിൽ നിലനിൽക്കുന്ന ജിയോപൊളിറ്റിക്കൽ അപകടസാധ്യതകൾ, വ്യോമപാത നിയന്ത്രണങ്ങൾ, വിമാനത്താവള പ്രവർത്തനത്തിലെ നിയന്ത്രണങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് കമ്പനി വ്യക്തമാക്കി

