അമരാവതി/ബംഗളൂരു: , കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതു നിരോധിക്കാൻ ആന്ധ്രയും കർണാടകയും. ആന്ധ്രയിൽ പതിമൂന്നു വയസിനു താഴെയുള്ള കുട്ടികൾക്കാണു നിരോധനമെങ്കിൽ കർണാടകയിൽ 16 വയസിനുതാഴെയുള്ളവർക്കാണു വിലക്ക്. 16 വയസുവരെയുള്ളവർക്കു നിരോധനം കൊണ്ടുവരണമോ എന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് തെലുങ്കുദേശം (ടിഡിപി) നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ പറഞ്ഞു.
90 ദിവസത്തിനുള്ളിൽ തീരുമാനം നടപ്പാക്കും
രാജ്യത്ത് ആദ്യമായാണു രണ്ട് സംസ്ഥാനങ്ങൾ ഇത്തരമൊരു നിയമനിർമാണത്തിലേക്കു നീങ്ങുന്നത്. 90 ദിവസത്തിനുള്ളിൽ തീരുമാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയിൽ പറഞ്ഞു.സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ പരിഗണിച്ചാണു തീരുമാനം.



