റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദു​ബാ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം

ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. ദു​ബാ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ദു​ബാ​യ് ഗ​വ​ൺ​മെ​ന്‍റ് മീ​ഡി​യ ഓ​ഫീ​സ് അ​റി​യി​ച്ചു.

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത ഉ​ട​ൻ ത​ന്നെ ദു​ബാ​യ് എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ അ​തി​വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ആർക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല.

സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. ദു​ബാ​യ് മീ​ഡി​യ ഓ​ഫീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *