Tag
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

February 8, 2026 - 6:19 am

തിരുവനന്തപുരം: മൂന്നുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല

കുട്ടിയുടെ മൂക്കിലും വായിലും നെറ്റിയിലും കടിയേറ്റു. മുഖത്താകെ ഗുരുതരപരിക്കേറ്റ മൂന്നുവയസ്സുകാരനെ ആദ്യം വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *