റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ സർക്കാർ

January 27, 2026 - 8:31 pm

ഗോവ| പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുളള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ​ഗോവ ടൂറിസം ആൻഡ് ഇൻഫർമേഷൻ മന്ത്രി റോഹൻ ഖാൻ . ആസ്‌ത്രേലിയ ഇതിനോടകം ഈ ആശയം നടപ്പിലാക്കിയതാണെന്നും മന്ത്രി റോഹൻ ഖാൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആന്ധ്രപ്രദേശും കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കും

മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെപ്പറ്റി ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യക്തിഗത ഇടങ്ങൾ സോഷ്യൽ മീഡിയ കൈയടക്കിയെന്നും, ടി.വി കാണുമ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴും കുട്ടികൾ ഫോണിലാണെന്നും, ഇത് കുട്ടികളിലെ സങ്കീർണത വർധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *