മേ​യ​ർ വി.​വി. രാ​ജേ​ഷ് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഓ​ഫീ​സി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി.​വി. രാ​ജേ​ഷും ഡ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. വി.​വി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് മേ​യ​ർ

കോ​ർ​പ​റേ​ഷ​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ തേ​ടി​യെ​ന്നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യ്ക്കു​ള്ള കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ പ​ര​മാ​വ​ധി നേ​ടി​യെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​വാ​നു​ള്ള സാ​ഹ​ച​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി.​വി. രാ​ജേ​ഷ് കു​റി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →