റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതി : സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു

December 29, 2025 - 5:03 am

കാർവാർ | ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐ എൻ എസ് വാഗ്ഷീറിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നാണ് കൽവാരി ക്ലാസ് അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര നടത്തിയത്. ഇതോടെ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ദ്രൗപതി മുർമു അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതിയായി മാറി. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠിയും യാത്രയിൽ രാഷ്ട്രപതിയെ അനുഗമിച്ചു.

സമുദ്ര സുരക്ഷയിൽ അന്തർവാഹിനികൾ വഹിക്കുന്ന പങ്ക് രാഷ്ട്രപതി നേരിട്ട് വിലയിരുത്തി.

2006-ൽ വിശാഖപട്ടണത്ത് വെച്ച് എ പി ജെ അബ്ദുൾ കലാം അന്തർവാഹിനിയിൽ യാത്ര ചെയ്തതാണ് ഇതിന് മുൻപുള്ള ചരിത്രം. നാവികസേനയുടെ പ്രവർത്തനങ്ങളും സമുദ്ര സുരക്ഷയിൽ അന്തർവാഹിനികൾ വഹിക്കുന്ന പ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *